ശ്വാസം മുട്ടലിന് പരിഹാരമായി ഈ ഭക്ഷണ ക്രമങ്ങൾ


കോവിഡ് കേസുകള്‍ ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നവയല്ല. എന്നിരുന്നാലും ഇപ്പോഴും ധാരാളം ആളുകള്‍ക്ക് ഗുരുതരമായ രോഗബാധയുണ്ടാകുന്നു. പ്രാരംഭ അണുബാധയ്ക്ക് ശേഷം 12 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ലോംഗ് കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ അവരുടെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനുള്ള വഴികള്‍ ഇപ്പോഴും തേടുന്നുണ്ട്.

നടുവേദന, മുട്ടുവേദന, മുടികൊഴിച്ചില്‍, ശ്വാസതടസം എന്നിവ നിങ്ങള്‍ക്ക് കോവിഡിന് ശേഷവും അനുഭവപ്പെടാം. പൊതുവേ, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ഇതില്‍ നിന്നെല്ലാം രക്ഷനേടാനുള്ള ഒരു വഴിയാണ്. നിങ്ങള്‍ക്ക് കോവിഡിന് ശേഷം ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാകും.

അത്തരം ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കോവിഡ് വന്നതിനു ശേഷം പോഷക സമ്പന്നവും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഇരുമ്പ്, സിങ്ക്, കാല്‍സ്യം മുതലായവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ കോവിഡിന് ശേഷം ഊര്‍ജ്ജ നില തിരികെ ലഭിക്കാന്‍ സഹായിക്കും.ശ്വാസതടസ്സം എന്നത് ലോംഗ് കൊവിഡുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ ഒന്നാണ്.

ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈ ലക്ഷണത്തില്‍ നിന്ന് മോചനം നേടാന്‍ നിങ്ങളെ സഹായിക്കും. ശ്വാസം മുട്ടലിന് പരിഹാരമായി പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സൂപ്പ് തുടങ്ങിയ മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവ ആരോഗ്യം പോഷിപ്പിക്കുന്നതും നിങ്ങളുടെ ഊര്‍ജ്ജ നില പുനഃസ്ഥാപിക്കുന്നതുമാണ്. ദിവസത്തില്‍ നാലോ അഞ്ചോ തവണ ചെറിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു അണുബാധയില്‍ നിന്ന് കരകയറുകയാണെങ്കില്‍, നിങ്ങള്‍ക്ക് വിശക്കുമ്പോഴെല്ലാം ഭക്ഷണം കഴിക്കണം. കാരണം നിങ്ങളുടെ ശരീരത്തിന് വീണ്ടും ഫിറ്റ് ആകാന്‍ പോഷണം ആവശ്യമാണ്. അതിനായി താഴെപ്പറയുന്ന ഭക്ഷണങ്ങൾ കഴിക്കാം.

ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞ പഴമാണ് ആപ്പിള്‍. ഇതിൽ
അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ ശ്വാസകോശത്തിന്റെ നല്ല പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കൂടാതെ, ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ വാല്‍നട്ട് കഴിക്കുക. ഇത് ആസ്ത്മയെയും മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളെയും ചെറുക്കാന്‍ സഹായിക്കും. ബ്ലൂബെറി,ബ്രോക്കോളി, തുടങ്ങിയവ ശ്വാസകോശത്തിന് ആരോഗ്യം നൽകുന്ന മികച്ച ഭക്ഷണമാണ്.

ഇഞ്ചി ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി ഭക്ഷണം മാത്രമല്ല, വിഷാംശം ഇല്ലാതാക്കാനും ശ്വാസകോശത്തിലെ മലിനീകരണം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇഞ്ചി ശ്വാസതടസം ഒഴിവാക്കാനും ശ്വാസകോശത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.മഞ്ഞളിന് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തം ആസ്ത്മയുമായി ബന്ധപ്പെട്ട ശ്വാസനാളത്തിന്റെ വീക്കം ഒഴിവാക്കാനും നെഞ്ചിന്റെ തടസങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

വെളുത്തുള്ളിയില്‍ ഗ്ലൂട്ടത്തയോണിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വിഷവസ്തുക്കളെയും അര്‍ബുദങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.