പ്രമുഖ വേദശാസ്ത്ര പണ്ഡിതന്‍ ഫാ.ഡോ.ടി ജെ ജോഷ്വ അന്തരിച്ചു


കോട്ടയം: മലങ്കര സഭ ‘ഗുരുരത്‌നം’ ബഹുമതി നല്‍കി ആദരിച്ച വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പലുമായ ഫാ.ഡോ.ടി.ജെ.ജോഷ്വ (95) അന്തരിച്ചു. എഴുത്തുകാരന്‍, പ്രഭാഷകന്‍, ദൈവശാസ്ത്ര ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം. അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

read also: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി. കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരുവായ ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ വിശുദ്ധനാട്ടില്‍, പ്രകാശത്തിലേക്ക്, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം, വിശുദ്ധ ഐറേനിയോസ്, അനുദിന ധ്യാനചിന്തക, ഓര്‍മകളുടെ ചെപ്പ്, 101 സ്വാന്തന ചിന്തകള്‍, 101 അമൂല്യ ചിന്തകള്‍, 101 പ്രബോധന ചിന്തകള്‍, ബൈബിളിലെ കുടുംബങ്ങള്‍, സങ്കീര്‍ത്തന ധ്യാനം തുടങ്ങിയവയാണ്.