ഗതാഗതം പൂർണമായി നിരോധിച്ചു : കുണ്ടന്നൂര്‍ പാലം ഇന്ന് രാത്രി 9 മണി മുതല്‍ അടച്ചിടും


കൊച്ചി: കനത്ത മഴ പെയ്തതോടെ ദുരിതത്തിലായ തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതല്‍ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായാണ് പാലം അടയ്ക്കുന്നത്. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കും.

read also :തൃശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു; ഒരാള്‍ക്ക് പൊള്ളലേറ്റു, ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു

കൊച്ചിയില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈവേയിലേക്ക് കയറുന്നത് ഈ പാലം വഴിയാണ്. മഴ കനത്ത് പെയ്തതോടെ പാലവും റോഡും കുണ്ടും കുഴിയും നിറഞ്ഞ് നാശമായിരുന്നു.