കാര്‍ തലകീഴായി മറിഞ്ഞു; അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്



കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്കേറ്റു. എംജി റോഡില്‍ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.

read also: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ചെയ്‌സിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാർ മറിഞ്ഞത്. റോഡരുകില്‍ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടി. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളില്‍ ഇടിച്ചാണ് നിന്നത്. രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു.