‘തെരച്ചില്‍ നിര്‍ത്തില്ല, അര്‍ജുനെ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്തു കഴിഞ്ഞു എം.കെ രാഘവന്‍


ഷിരൂര്‍: അര്‍ജുനെ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞുവെന്ന്
കോഴിക്കോട് എംപി എം.കെ രാഘവന്‍. ‘ഷിരൂരില്‍ തെരച്ചില്‍ നിര്‍ത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്‌ളോട്ടിങ് വെസല്‍ വെച്ചുള്ള പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും കര്‍ണ്ണാടക സര്‍ക്കാര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. നേവിയും സൈന്യവും ദൗത്യം തുടരും. അര്‍ജ്ജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇന്നോ നാളെയോ കൊണ്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പുഴ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. നാല് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലനും സംഘവും പരിശോധന നടത്തുന്നത്. അര്‍ജുന്റെ കുടുംബം വേദനിച്ച് കഴിയുകയാണ്.
അവരെ സൈബര്‍ ആക്രമണത്തിന് ഇരയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.