മുണ്ടക്കൈ ഉരുൾപൊട്ടൽ : 125 മരണം സ്ഥിരീകരിച്ചു



കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ഉരുൾപൊട്ടലിൽ 125 മരണം സ്ഥിരീകരിച്ചു. ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

read also: വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ ഉന്നതതല യോഗം

മരിച്ചവരിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. 131 -ഓളം പേര്‍ ചികിത്സയിലുണ്ട്.