വയനാട് ജില്ലയിലെ മുണ്ടകെെ, ചൂരൽമല പ്രദേശങ്ങളിലേത് കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി മാറി. മൂന്നാം ദിവസം രാവിലെ മരിച്ചവരുടെ എണ്ണം 282 ആയി ഉയർന്നു. ഇരുനൂറിൽപരം ആളുകളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. മൂന്നാം ദിവസം രക്ഷാപ്രവർത്തം സെെന്യം ആരംഭിച്ചു. ബെയ്‌ലി പാലത്തിൻ്റെ നിർമാണം ഇന്ന് പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം.
അതേസമയം, ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയ 100-ൽ പരം മൃതദേഹങ്ങളുടെ പോസ്മോർട്ടം നിലമ്പൂരിൽ പൂർത്തിയായി. ബാക്കിയുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ k9 സ്ക്വാഡിനെ നിയോഗിച്ചു. അതെ സമയം, രക്ഷാ പ്രവർത്തനം വീണ്ടും തുടങ്ങി. തിരച്ചിലിന് സ്നിഫർ ഡോഗുകളും രംഗത്ത്. തകർന്ന വീടുകൾക്കിടയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനാണ് മുൻഗണന. കൂടുതല്‍ യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കും.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 137 മൃതദേഹങ്ങളാണ് ഇതുവരെ എത്തിച്ചത്. ഇതിൽ 54 മൃതദേഹങ്ങളും 83 ശരീര ഭാഗങ്ങളുമാണുള്ളത്. 31 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും വയനാട്ടിലേക്ക് കൊണ്ട് പോയെന്നും അധികൃതർ അറിയിച്ചു. 195 പേർ ചികിത്സയിലാണ്.മുണ്ടക്കൈയിൽ മരണം 282 ആയി. ഇനിയും 191 പേരെ കാണാനില്ല. ചികിത്സയിൽ കഴിയുന്ന 11 പേർ ഐസിയുവിലാണ്. 82 ക്യാമ്പുകളിലായി 8000 ലേറെ പേരാണ് താമസിക്കുന്നത്.