22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

നിനക്ക് ഞാനടക്കം എത്ര കാമുകന്മാരാ! യുവതിയ്ക്ക് നേരെ നടുറോഡില്‍ ആക്രമണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

Date:


മധ്യപ്രദേശ്: തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി. മധ്യപ്രദേശിലെ നീമച്ചയിലാണ് സംഭവം. ഏഴു തവണയാണ് യുവതിയ്ക്ക് കുത്തേറ്റത്. പ്രതിയായ കുല്‍ദീപ് വർമ(23) യെ പൊലീസ് പിടികൂടി. ബൊഹ്റ ബസാർ സ്വദേശിയായ 20-കാരിയാണ് ആക്രമിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി കേസർപുര സ്വദേശിയാണ്. എന്നാൽ നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍ എന്നും ആരോപണമുണ്ട്.

read also : കെട്ടിപ്പിടിക്കാൻ 11 രൂപ, ചുംബനത്തിനു 115 രൂപ: ട്രെൻഡിങ് ആയി ‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’

‘യുവതി ചോരവാർന്ന് റോഡില്‍ കിടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പ്രതി സ്ഥലത്ത് നിന്ന് ആക്രോശിക്കുന്നതും കാണാം. ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാൻ,റയാൻ, അസാദ്, ഹർഷീദ്.”– അവൻ ആക്രോശിച്ചു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related