മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. ഈ വർഷം ആദ്യം മോഡലായ തനൂജയുമായി ഷൈനിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാൽ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം നടക്കില്ലെന്നും തനൂജയുമായുള്ള തന്റെ പ്രണയം തകർന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ.
read also: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍: സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അത് ടോക്സിക്കായി. റൊമാന്റിക്ക് മൂഡ് എനിക്കുണ്ടെങ്കിലും ചിലപ്പോഴൊക്കെ ടോക്സിക്ക് ലെവലിലേക്ക് മാറാറുണ്ട്. പിന്നെ ചിലപ്പോള്‍ ഭയങ്കരമായി പൊസസീവാകും. എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുന്നതായി’ ഷൈൻ പറയുന്നു.
തന്നെ വീട്ടില്‍ കൊണ്ടുപോകാൻ കൊള്ളില്ലെന്നും ഷൈൻ പറയുന്നു. എനിക്ക് ആദ്യസമയങ്ങളില്‍ ഇത് മനസിലായില്ല. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് വിചാരിച്ചത്. അങ്ങനെ കൊണ്ടുപോകാൻ സാധിക്കുന്നവരുണ്ട്. എനിക്കത് പറ്റില്ലന്ന് ഓരോ ദിവസം കഴിയുംതോറും മനസിലായി. പ്രണയം എനിക്ക് ഒരു താല്‍പര്യവുമില്ലാത്ത സംഭവമായിരുന്നുവെന്നും ഷൈൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.