തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെ കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേവെച്ചാണ് ആക്രമണം നടന്നത്. വൈകുന്നേരം 4.18-നാണ് സംഭവം.

read also: മകനെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി

ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്ബർ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. സംഭവത്തില്‍ ആർക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം അറിയിച്ചതിന് ശേഷം ട്രെയിൻ യാത്ര തുടർന്നു.