28
April, 2026

A News 365Times Venture

28
Tuesday
April, 2026

A News 365Times Venture

ചാലിയാര്‍ പുഴയിലും വനമേഖലയിലും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ :മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ ഐബോഡ് ഡ്രോണ്‍ പരിശോധന

Date:


വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയില്‍ ഇന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുള്‍പൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതല്‍ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിനായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കും. മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാര്‍പുഴയിലും, പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചില്‍ നടത്തും. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത് . ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 354 ആയി. ദുരന്തമേഖലയിലേക്ക് ഔദ്യോഗികമായി രജിസ്ട്രര്‍ ചെയ്ത രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇന്നു മുതല്‍ പ്രവേശനം അനുവദിക്കുക.

ദുരന്തബാധിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി കണ്ട്രോള്‍ റൂമിലെത്തിക്കണമെന്നും അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.

ചൂരല്‍മല , മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related