മണ്ണാർക്കാട് : തിങ്കളാഴ്ച വൈകുന്നേരം ഏഴ് മുതല്‍ കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെങ്കര മണലടി പൂക്കോടൻ ലിയാക്കത്തലി (38) ആണ് മരിച്ചത്.
read also: 2030- ൽ കേരളം ഉണ്ടാകുമോ? പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്ള ആശങ്ക ട്വീറ്റ് ശ്രദ്ധേയം
കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാതായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍നിന്ന് കുറച്ചു ദൂരം മാറിയുള്ള കുളത്തില്‍ മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.