21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

വിടുതലൈ പാർട്ട് 2ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ്

Date:


വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

read also: സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു, നഗ്നചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചു: വനിത താരങ്ങൾക്ക് നേരെ മനുവിന്റെ ലൈംഗിക അതിക്രമം

വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ പാർട്ട് 2ന്റെ അണിയറ പ്രവർത്തകർ, ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ്...