കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു. ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ. പതിനാല് ജില്ലകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. ക്ലാസുകൾ ജില്ലാടിസ്ഥാനത്തിലാകും നടത്തുന്നത്.
read also: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍
താത്പര്യമുള്ളവർ അപേക്ഷകൾ ആഗസ്റ്റ് 22 നകം ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ. ബോയ്സ് എച്ച് എസ് എസ് നു സമീപം, തിരുവനന്തപുരം – 24 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലേക്കോ അയയ്ക്കുക. കൂ
ടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472253, 2472254.
പി.എൻ.എക്‌സ്. 3438/2024