22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു

Date:



എറണാകുളം: ഉണിച്ചിറയില്‍ സർവീസ് ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ നസീര്‍ ആണ് മരിച്ചത്. 42 വയസായിരുന്നു.

ഉണിച്ചിറ ജിയോജിത് ബില്‍ഡിങ്ങിലെ ലിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് നാലരയോടെയാണ് സംഭവം.

read also: സ്വാതന്ത്ര്യ ദിനാചരണം: കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു

കെട്ടിടത്തിലെ മൂന്നാം നിലയിലേക്കു സാധനങ്ങള്‍ സർവീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെ ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം ഉണ്ടായത്. താഴെ നിന്ന നസീർ ലിഫ്റ്റിനു അടിയിലാവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related