നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദില്‍ വച്ച് നടന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെ ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു നാഗാർജുന പറഞ്ഞു.
read also: മേരി മാതാവിനെ അശ്ലീലമായി ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ വിമർശനം
കുറുപ്പ് എന്ന ദുല്‍ഖർ സല്‍മാൻ ചിത്രത്തിലെ നായികയായിരുന്നു ശോഭിത. മൂത്തോൻ എന്ന മലയാള ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.