തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ, ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ഇത് മൂലം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ 17 വരെ അതിശക്തമായ മഴക്കും 19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 15-ന് കോഴിക്കോട്, വയനാട്, ഓഗസ്റ്റ് 16-ന് പത്തനംതിട്ട, ഇടുക്കി, ഓഗസ്റ്റ് 17-ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.
read also: എല്‍ഡി ക്ലര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ ശനിയാഴ്ച: 597 കേന്ദ്രങ്ങൾ, ഒന്നരലക്ഷം ഉദ്യോഗാര്‍ഥികള്‍
ഓഗസ്റ്റ് 15നു മഞ്ഞ അലർട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകൾക്ക് നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലെ മഞ്ഞ അലർട്ട്
ഓഗസ്റ്റ് 16- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 17- ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 18- പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 19- ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം