22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

നന്നായി വെള്ളം കുടിച്ചില്ലെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കിയാലും തലച്ചോറിന് പണികിട്ടും

Date:


ശരിയായ രീതിയിൽ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കിലും തലച്ചോറിന് ഡാമേജ് ഉണ്ടാകും. നല്ല രീതിയിൽ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. രാവിലത്തെ ആഹാരം ഒഴിവാക്കുന്നത് തലച്ചോറിനെ ബാധിക്കുന്നു. രാവിലത്തെ ഭക്ഷണം കഴിക്കാത്ത തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുന്നു.

ചിലർ ഉറങ്ങുമ്പോൾ തലയിൽ കൂടി പുതച്ചാണ് കിടക്കുക ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യത്തിനുള്ള ഓക്സിജൻ ലഭിക്കാതെ വരികയും തലച്ചോറിന് ബാതിക്കാൻ സാധ്യതയുമുണ്ട്. മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് പോഷക സമൃദ്ധിയായ ഭക്ഷണം ആവശ്യമാണ്.പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് വളരെ നല്ലതാണ്. പച്ചക്കറികളും ബീൻസും തലച്ചോറിന്റെ സുഹൃത്തുക്കളാണ്.

ശരിയായ രീതിയിൽ ഉറക്കം വ്യായാമം ഇവയും അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡ് കളിലും,ചിപ്സുകളിലും ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിലുള്ള സോഡിയം ബ്രയിനിൽ ഡാമേജ് ഉണ്ടാക്കുന്നു. പല അവസ്ഥകളിലും സോഡിയം വളരെ അപകടകാരിയാണ്. അതുകൊണ്ട് തുടർച്ചയായി ബേക്കറി സാധനങ്ങൾ, മധുര പലഹാരങ്ങൾ, ഉപ്പു കലർന്ന ഭക്ഷണങ്ങൾ ഇവ കൂടുതലായി ഉപയോഗിക്കുന്ന ആളുകൾക്കാണ് കൂടുതലായി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണം നല്ല രീതിയിൽ പാകം ചെയ്ത് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.  പാക്കിംഗ് ചെയ്തു വരുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു.

കൂടുതൽ നേരം ഉയർന്ന ശബ്ദത്തിൽ ഹെഡ്ഫോൺ അല്ലെങ്കിൽ ഇയർഫോൺ വെക്കുന്നതും തലച്ചോറിനെ ബാധിക്കുന്നു. വളരെ കുറഞ്ഞു വെളിച്ചത്തിൽ നമ്മൾ എന്തെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു ചെയ്യുമ്പോൾ ഉദാഹരണം മറ്റു ലൈറ്റുകൾ ഇല്ലാതെ കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നതുപോലെയുള്ളവ. ഇതുപോലെ ആകുമ്പോൾ സ്‌ട്രെയിൻ കാരണം തലവേദനയാണ് നമുക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ശീലങ്ങൾ നമ്മൾ ഉപേക്ഷിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related