’38 വര്‍ഷം ആയി ഞാൻ സിനിമ മേഖലയിലുണ്ട്, റിപ്പോര്‍ട്ട് കണ്ടെത്തലുകളെ നിഷേധിക്കുന്നില്ല’: സംവിധായകൻ ബ്ലെസി


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച്‌ താൻ പഠിച്ചിട്ടില്ലെന്നും എന്നാൽ റിപ്പോര്‍ട്ട് കണ്ടെത്തലുകളെ നിഷേധിക്കുന്നില്ലെന്നും സംവിധായകൻ ബ്ലെസി. സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമാണെന്നും കൊച്ചിയിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

read also: മഞ്ഞ പതാകയില്‍ താരത്തിന്റെ മുഖം: വിജയ്‌യുടെ പാര്‍ട്ടി കൊടിയുടെ ചിത്രങ്ങള്‍ പുറത്ത്

‘ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച്‌ പഠിച്ചിട്ടില്ല. വാർത്തകളുടെ അടിസ്ഥാനത്തില്‍ വ്യക്തത ഇല്ലാതെ മറുപടി പറയുന്നില്ല. സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയം ആണ്. 38 വർഷം ആയി ഞാൻ സിനിമ മേഖലയില്‍ ഉണ്ട്. ഉത്തരം അനുഭവങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ റിപ്പോർട്ട് കണ്ടെത്തലുകളെ നിഷേധിക്കുന്നില്ല. കാര്യങ്ങളില്‍ നിലവില്‍ മാറ്റം വന്നിട്ടുണ്ട്’, – ബ്ലെസി പറഞ്ഞു.