നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും: സിസിടിവി ദൃശ്യങ്ങള്‍ പുറത്തു, കേസ്
കൊച്ചി: നഗരമധ്യത്തില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും ഇന്നലെ പുലര്‍ച്ചെ 4.30നാണ് ജനതാ റോഡില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പൂണിത്തുറ സ്വദേശി അരുണിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയ്ക്കായി തിരച്ചില്‍ നടത്തുകയാണെന്നും മരട് പോലീസ് അറിയിച്ചു.
read also: കൈയില്‍ 5,000, കാറില്‍ 44,000: കണക്കില്‍ ഇല്ലാത്ത പണവുമായി തഹസില്‍ദാര്‍ വിജിലൻസ് പിടിയില്‍
യുവതി നടന്നുവരുന്നതും പിന്തുടര്ന്നുവന്ന അരുണ്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതും യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ക്കൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു. അരുണുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. അനുവാദം കൂടാതെ യുവതി കൂട്ടുകാരുമായി പുറത്തുപോയതും വൈകി വന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.