മാസപ്പടി കേസിൽ സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ്


ന്യൂഡൽഹി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എസ്എഫ്ഐഒ. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ എത്തണമെന്നാവശ്യപ്പെട്ട് സിഎംആർഎല്ലിലെ എട്ടു ഉദ്യോഗസ്ഥർക്കാണ് സമൻസ് അയച്ചത്.

കേസിലെ വിവരങ്ങൾ തേടുന്നതിനായാണ് സമൻസ്. അതേസമയം, അറസ്റ്റ് നടപടികൾ തടയണമെന്ന് കാണിച്ച് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.