സ്ഥാനം ഒഴിയുന്നതാണ് രഞ്ജിത്തിനും അക്കാദമിക്കും നല്ലത്, തീരുമാനിക്കേണ്ടത് രഞ്ജിത്താണ്: മനോജ് കാന


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയുന്നതില്‍ തീരുമാനം എടുക്കേണ്ടത് രഞ്ജിത്തെന്ന് ചലച്ചിത്ര അക്കാദമി ജനറല്‍ കമ്മിറ്റി അംഗം മനോജ് കാന. രഞ്ജിത്ത് സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്നും മനോജ് കാന പറഞ്ഞു.

രഞ്ജിത്തിനെതിരെ ഉയർന്ന ബംഗാളി നടിയുടെ വെളുപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

read also: കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു: വിദ്യാർഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍, റാഗിങ് ആരോപണമുന്നയിച്ച്‌ വീട്ടുകാര്‍

‘രഞ്ജിത്തുമായി ബന്ധപ്പെട്ട വിഷയമാണിത്. അപ്പോള്‍ സ്ഥാനമൊഴിയുന്ന കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അമ്മ സംഘടനയുടെ പ്രതിനിധി ആയാണ് ജോമോള്‍ സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് പറഞ്ഞത്. സംഘ‌ടനയുടെ പ്രതിനിധി ആകുമ്പോള്‍ സംഘടനക്ക് വേണ്ടിയാണ് സംസാരിക്കേണ്ടത്. അല്ലാതെ തനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല എന്നൊന്നുമല്ല പറയേണ്ടതെന്നും മനോജ് കാന കൂട്ടിച്ചേർത്തു.