കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു: വിദ്യാർഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍, റാഗിങ് ആരോപണമുന്നയിച്ച് വീട്ടുകാര്‍
തിരുവനന്തപുരം: കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതിന്റെ മനോവിഷമത്തില്‍ വീട്ടിലെത്തിയ വിദ്യാർഥി മുറിക്കുള്ളിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. വെള്ളാർ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകൻ ബിജിത്ത് കുമാർ(19) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30- നായിരുന്നു സംഭവം. സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള വണ്ടിത്തടം എം.ജി. കോളേജ് ഓഫ് എൻജിനീയറിങ്ങില്‍ പോളിടെക്നിക് വിഭാഗത്തിലുള്ള ഇലക്‌ട്രിക് ആൻഡ് ഇലക്‌ട്രോണിക്സ് ഒന്നാം വർഷ വിദ്യാർഥിയായിരുന്ന ബിജിത്തിനെയും ചില സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം കോളേജിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
read also: പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്, തനിക്ക് നഷ്ടമായത് 9 സിനിമകള്‍ : നടി ശ്വേതാ മേനോൻ
.കഴിഞ്ഞദിവസം കോളേജിലെ ക്ലാസ് മുറിയില്‍ ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകൻ, പ്രിൻസിപ്പലിനെ വിവരമറിയിച്ചു. ഇതേത്തുടർന്ന് തിരുവല്ലം പോലീസിനെയും വിദ്യാർഥികളുടെ രക്ഷിതാക്കളെയും അധികൃതർ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വിദ്യാർഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ പ്രിൻസിപ്പല്‍ ഡോ. ജെയ്കുമാർ സസ്പെൻഡ് ചെയ്തത്.
വീട്ടിലെത്തിയശേഷം ബിജിത്ത്കുമാർ മുറിയില്‍ കയറി കതകടച്ച് കിടന്നിരുന്നു. ബിജിത്തിന്റെ അച്ഛൻ ബിജു ജോലിചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. മുറിയില്‍ കയറിയ ബിജിത്തിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ കതക് ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് ശൗചാലയത്തിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്ഒ പ്പം പഠിക്കുന്ന വിദ്യാർഥികള്‍ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം റാഗ് ചെയ്തതിന്റെ മനോവിഷമത്തിലാണ് തങ്ങളുടെ മകൻ ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാർഥിയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്ന് മൃതദേഹവുമായി വണ്ടിത്തടത്തെ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.