വാസ്തു ദോഷം തീര്‍ക്കാനും കണ്ണേറു ദോഷം തീര്‍ക്കാനും നാരങ്ങാ പ്രയോഗം



കര്‍മങ്ങള്‍ക്കും ദോഷങ്ങള്‍ നീക്കാനുമായും എല്ലാം ഉപയോഗിയ്ക്കുന്ന ചില പ്രത്യേക വസ്തുക്കളുണ്ട്. ഇതില്‍ മുന്‍ഗണന ഉപ്പ്, ചെറുനാരങ്ങ എന്നിവയ്ക്കാണെന്നു വേണം, പറയാന്‍.
പല താന്ത്രിക കര്‍മങ്ങളിലും പ്രധാനമായും ഉപയോഗിയ്ക്കാറുള്ള ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ദോഷങ്ങള്‍ നീര്‍ക്കാന്‍ ഏറെ നല്ലതാണ്. വാസ്തു പ്രകാരം വാസ്തു ദോഷം തീര്‍ക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്. വീടിനു പരിസരത്തെയും വീട്ടിലേയും നെഗറ്റീവ് ഊര്‍ജം നീക്കാന്‍ നാരകം നട്ടു വളര്‍ത്താത്തവര്‍ക്കും ഒരു ചെറുനാരങ്ങയില്‍ പരിഹാരം കണ്ടെത്താം.

ഒരു ചെറുനാരങ്ങയെടുത്ത് വീടിന്റെ നാലു മൂലയിലും 7 തവണ വീതം പ്രദക്ഷിണം ചെയ്യുക. പിന്നീട് ഇതു നാലായി മുറിച്ച്‌ ആരും കാണാത്ത ഏതെങ്കിലും ദിക്കില്‍ നാലു മൂലകളിലായി എറിയുക. പിന്നീട് തിരിഞ്ഞു നോക്കാതെ പോരുക. വീടിനു പുറത്തുള്ള ഏതെങ്കിലും ദിക്കിലാണ് ഇതു ചെയ്യേണ്ടത്. ഇതും നെഗറ്റീവ് എനര്‍ജി നീക്കാന്‍ ഉത്തമമാണ്.നാരകം അതായത് ചെറുനാരങ്ങയുടെ മരം വീടിനു പരിസരത്തായി വച്ചു വളര്‍ത്തുന്നത് ഏറെ നല്ലതാണ്. ഇത് നെഗറ്റീവിറ്റി ഒഴിവാക്കാനും പൊസറ്റീവിറ്റി വളര്‍ത്താനും ഏറെ നല്ലതാണ്.

വീടിന്റെ പരിസരത്ത് ഇതു നട്ടു വളര്‍ത്തുന്നത് വായു ശുദ്ധമാക്കാനും ദോഷമുള്ള എനര്‍ജി നീക്കാനും സഹായിക്കുന്നു. കരിങ്കണ്ണ് അഥവാ കണ്ണു ദോഷം തീര്‍ക്കാന്‍ ഏറെ ഉത്തമമായ ഒന്നാണിത്. വീടുകളുടെ മുന്നില്‍ നാരങ്ങയും പച്ചമുളകും കൂടി കെട്ടിത്തൂക്കിയിടുന്നത് ഈ ദോഷം തീര്‍ക്കും. വീടുകളില്‍ മാത്രമല്ല, ഓഫീസികളിലും കടകളിലുമെല്ലാം ഇത് ഉപയോഗിയ്ക്കാറുണ്ട്.ബിസിനസില്‍ വളര്‍ച്ചയുണ്ടാകാന്‍ ഒരു നാരങ്ങ എടുത്ത് ബിസിനസ് സ്ഥാപനത്തിന്റെ നാലു ചുവരുകളിലും മുട്ടിയ്ക്കുക. ഇത് നാലാക്കി മുറിച്ച്‌ നാലു ദിശകളിലേയ്ക്കായി പുറത്തെറിയുക. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. ഇനി ശനിയാഴ്ചകളിലായി 7 തവണ ചെയ്യുന്നത് ഏറെ നല്ലതാണ്.

ഒരു നാരങ്ങ എടുത്ത് തലയ്ക്കു മുകളില്‍ നിന്നും തുടങ്ങി പാദം വരെ 7 തവണ ഉഴിയുക. ഇത് രണ്ടു കഷ്ണങ്ങളാക്കി മുറിച്ച്‌ ഒന്നു പിന്നിലേയ്ക്കും മറ്റൊന്ന് മുന്നിലേയ്ക്കും എറിയുക. നാലും ചേര്‍ന്ന വഴിയില്‍ നിന്ന് ഇത് എറിയുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ രണ്ടു വഴികള്‍ ചേരുന്നിടത്തെങ്കിലും. ഇത് ധന വൈഷമ്യത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും.സന്താന ഭാഗ്യത്തിനും നാരങ്ങ കൊണ്ടുള്ള കര്‍മങ്ങള്‍ പറയുന്നുണ്ട്. ഇവിടെ നാരകത്തിന്റെ വേരാണ് ഉപയോഗിയ്ക്കുക. ഉത്രം നക്ഷത്രത്തിന്റെ അന്ന് ഇത് പശുവിന്റെ പാലില്‍ അരച്ചു ചേര്‍ത്തു കുടിയ്ക്കുക. സന്താന ഭാഗ്യം ഫലം പറയുന്നു.