ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടക്കുന്ന താരങ്ങളില്‍ ഒന്നാമത് ഷാരൂഖ് ഖാന്‍: മലയാളി മോഹന്‍ലാല്‍
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്.
Read Also: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാന്‍ നികുതിയടച്ചത്. 80 കോടി നികുതിയടച്ച തമിഴ് സൂപ്പര്‍താരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സല്‍മാന്‍ ഖാന്‍, 71 കോടി അടച്ച അമിതാഭ് ബച്ചന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 66 കോടിയാണ് അദ്ദേഹം സര്‍ക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ച മറ്റുകായികതാരങ്ങള്‍. മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാര്‍ദിക് പാണ്ഡ്യ (13 കോടി) എന്നിവര്‍ ആദ്യ 20 പേരിലുണ്ട്.
ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 42 കോടി രൂപയും രണ്‍ബീര്‍ കപൂര്‍ 36 കോടിയും നികുതിയടച്ചു.
പട്ടികയിലുള്‍പ്പെട്ട മറ്റു പ്രമുഖരുടെ വിവരങ്ങള്‍ ഇങ്ങനെ:
കൊമേഡിയന്‍ കപില്‍ ശര്‍മ (26 കോടി)
കരീന കപൂര്‍ (20 കോടി)
ഷാഹിദ് കപൂര്‍ (14 കോടി)
കത്രീന കൈഫ് (11 കോടി)
മോഹന്‍ലാല്‍ (14 കോടി)
അല്ലു അര്‍ജുന്‍ (14 കോടി)
കിയാര അദ്വാനി (12 കോടി)
പങ്കജ് ത്രിപാഠി (11 കോടി)
ആമിര്‍ ഖാന്‍ (10 കോടി)