പീഡന പരാതി നല്‍കില്ലെന്നു പരസ്പരം കരാര്‍ ഉണ്ടാക്കി ഒന്നിച്ച് താമസിച്ചു, എന്നാല്‍ യുവാവിനെതിരെ പീഡനപരാതിയുമായി യുവതി


മുംബൈ: പീഡന പരാതി നല്‍കില്ലെന്നു പരസ്പരം കരാര്‍ ഉണ്ടാക്കി ലിവിങ് ടുഗെദര്‍ ആയി ജീവിച്ച് പങ്കാളിയായ യുവാവിനെതിരെ യുവതി പരാതി നല്‍കി. പ്രതിയാക്കപ്പെട്ട യുവാവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരുമിച്ചു ജീവിക്കുകയായിരുന്ന സാഹചര്യത്തില്‍ ഉണ്ടാക്കിയ പരസ്പരം പീഡനപരാതി നല്‍കില്ലെന്ന ഇരുവരും തമ്മിലുള്ള കരാര്‍ തെളിവായി സ്വീകരിച്ചാണു കോടതി നടപടി.

പാലിയേറ്റിവ് ജോലി ചെയ്യുന്ന 29 വയസ്സുകാരിയാണ് വാദി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ 46 വയസ്സുള്ള പങ്കാളിക്കെതിരെ പരാതി നല്‍കിയത്. ഇയാള്‍.ഏറെ നാളായി ഒരുമിച്ചു കഴിയുകയായിരുന്നു ഇരുവരും. ഇരുവരും തമ്മില്‍ തെറ്റിയപ്പോള്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നല്‍കി.

പക്ഷെ പരസ്പരം പീഡനപരാതി നല്‍കില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയതെന്ന് യുവാവ് വാദിച്ചു. ഈ കരാര്‍ കോടതിക്കു കൈമാറി. രേഖയിലെ ഒപ്പ് തന്റേതല്ലെന്ന വാദമാണ് യുവതി ഉയര്‍ത്തിയത്. പക്ഷെ കോടതി രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യുവാവിനെ അറസ്റ്റ് ചെയ്യരുത് എന്ന് വിധിക്കുകയായിരുന്നു.