വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന, സോഷ്യല്‍ മീഡിയയില്‍ സ്‌പെഷ്യല്‍ പരസ്യം: പാര്‍ലര്‍ ഉടമകള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്സൈസ് വകുപ്പാണ് നടപടിയെടുത്തത്.
ജൂബിലി ഹില്‍സ് പ്രദേശത്തെ ഐസ്‌ക്രീം പാര്‍ലറില്‍ നിന്നാണ് വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമില്‍ 100 മില്ലി വിസ്‌കി കലര്‍ത്തിയായിരുന്നു വില്‍പ്പന. ഈ ഐസ്‌ക്രീമിന് വലിയ വില ഈടാക്കുകയും ചെയ്തു.
കടയില്‍ നിന്ന് 11.50 കിലോഗ്രാം വിസ്‌കി ഐസ്‌ക്രീം പിടിച്ചെടുത്തു. ശരത് ചന്ദ്ര റെഡ്ഡി എന്നയാളുടേതാണ് പാര്‍ലര്‍. സംഭവത്തില്‍ ദയാകര്‍ റെഡ്ഡി, ശോഭന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കി കടയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നതായി എക്‌സൈസ് അറിയിച്ചു.
എന്നാല്‍ പാര്‍ട്ടിയിലേക്ക് നല്‍കാനായുള്ള ഐസ്‌ക്രീമാണ് ഇങ്ങനെ തയ്യാറാക്കിയതെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈ ഐസ്‌ക്രീം വിറ്റിട്ടില്ലെന്നും പാര്‍ലര്‍ ഉടമകള്‍ പറയുന്നു.