നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് CISF ഉദ്യോഗസ്ഥർ



നടന്‍ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നാണ് നടപടി. നേരത്തേ, നടന്‍ വിനായകന് നേരെ കൈയേറ്റം ഉണ്ടായതായി പരാതിയുയര്‍ന്നിരുന്നു. ഗോവയിലേക്കു പോകുന്നതിനുള്ള കണക്റ്റിങ് വിമാനത്തിനു വേണ്ടിയാണ് വിനായകന്‍ ഹൈദരാബാദില്‍ ഇറങ്ങിയത്.

read also: മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം : അപ്പീലുമായി സര്‍ക്കാര്‍

വിമാനത്താവളത്തിലെ ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയായിരുന്ന വിനായകനെ സിഐഎസ്എഫിന്റെ പരാതിയിലാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയലെടുത്തത്.

ഡൊമസ്റ്റിക് പാസഞ്ചർ ഏരിയയിൽ വിനായകൻ ബഹളമുണ്ടാക്കിയെന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടി സൃഷ്ടിച്ചെന്നുമുള്ള പരാതിയെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. വിനായകൻ നിലവിൽ ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണുള്ളത്.