മുംബൈ: ബോളിവുഡ് നടന്‍ വികാസ് സേത്ത് (48) ഹൃദയാഘാതം മൂലം അന്തരിച്ചു. ഉറക്കത്തിലാണ് താരത്തിന്റെ മരണമെന്നാണ് റിപ്പോര്‍ട്ട്.
Read Also: നടന്‍ വിജയ്‌യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
രാവിലെ ആറുമണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.
സിനിമയിലൂടെയാണ് വികാസ് അഭിനയരംഗത്ത് എത്തിയത്. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സീരിയലിലേക്ക് അദ്ദേഹം ചുവടുമാറ്റി. കരണ്‍ ജോഹറിന്റെ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
നടന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്ന വികേസ് സേത്ത് ഫിറ്റ്‌നസ്, മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മെയ് 12 ന്റെ അവസാന വീഡിയോ അമ്മയ്ക്കൊപ്പമായിരുന്നു. വികാസ് സേഥിക്ക് ഭാര്യയും ഇരട്ടകുട്ടികളുമുണ്ട്.