ചെന്നൈ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഒഡിഷ- ബംഗാള്‍ തീരത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂന മര്‍ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് ഒഡിഷ, ബംഗാള്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ ആന്ധ്രപ്രദേശിലെ കലിങ്കപട്ടണത്തില്‍ നിന്നും 310 കിലോമീറ്റര്‍ ആകലെയായും ഒഡിഷയിലെ ഗോപാല്‍പുരില്‍ നിന്ന് 260 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായുമാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം
Read Also: തിരുവോണം ബംബര്‍ വില്‍പന കുതിക്കുന്നു, ഇതുവരെ വിറ്റത് 23ലക്ഷം ടിക്കറ്റുകള്‍
ഒഡിഷയിലെ ഗഞ്ജം, ഗജപാട്ടി, റായഗഡ, മല്‍കന്‍ഗിരി, കോരാപുട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രപാര, ഖുര്‍ദ, പുരി, ജഗത്സിങ്പുര്‍, കട്ടക്ക്, നയാഗഡ്, കന്ദമാല്‍, കാലഹന്ദി, നമ്പരങ്ക്പുര്‍ എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.