തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്.
Read Also: അഞ്ചാം ദിവസവും വെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരിയിലെ ജനങ്ങള്‍
അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും. ഇതിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരില്‍ വെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാര്‍ കണ്ടത്, സന്ദര്‍ശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. വേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.