എല്ലാ ദിവസവും ഓരോ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്നു ചിന്തിക്കണം എന്ന എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ വാദത്തിനു പരോക്ഷ മറുപടിയുമായി പി വി അൻവർ എംഎൽഎ. താൻ ഉന്നയിച്ച വിഷയങ്ങളിൽ നീതി കിട്ടുംവരെ പോരാടുമെന്നും അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാൽ അതൊന്നും കാര്യമാക്കുന്നില്ലെന്നും അൻവർ പറഞ്ഞു.
read also: ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; മുന്നുവയസുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും ദാരുണാന്ത്യം
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി കണ്ണൂരിലെ സിപിഎം നേതാവ് കാരായി രാജന് ബന്ധമുണ്ടാക്കാൻ പോലീസ് ശ്രമിച്ചെന്നും അതിന്റെ ഭാഗമായി ഫോൺ ചോർത്തിയെന്നുമുള്ള ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ടി പി രാമകൃഷ്ണനുള്ള പരോക്ഷ മറുപടി. പരാതി ഉണ്ടെങ്കില്‍ രേഖാമൂലം സർക്കാരിന് നല്‍കുകയാണ് വേണ്ടതെന്നും ടി പി രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.