തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
read also: കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു: ക്രൂരകൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി. 2021 ഓഗസ്റ്റ് 8നായിരുന്നു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരം അഭിനയിക്കാനെത്തിയപ്പോൾ വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞു മൻസൂർ റഷീദ് വിളിച്ചുവരുത്തി. റൂമിലെത്തിയപ്പോള്‍ കുടിക്കാൻ കോള നല്‍കി. ബോധം തെളിഞ്ഞപ്പോള്‍ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. കൂടാതെ, നഗ്നചിത്രം കാണിച്ച് ഇയാള്‍ പലതവണ പണം വാങ്ങിയെന്നും പരാതിയില്‍ യുവതി പറയുന്നു.
നിലവില്‍ സംഗറെഡ്‌ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മൻസൂർ റഷീദ് ഉള്ളത്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവില്‍ ആയിരുന്നു.