സാനിയ മിർസ യേപ്പോലെ വലിയ ഷട്ടിൽ കളിക്കാരനാകണം എന്നാണവൻ്റെ ആഗ്രഹം.
സാനിയാ മിർസ ഷട്ടിലല്ല ബാഡ്മിൻ്റെ നാ…
എന്തായല ന്താ … രണ്ടിലും ബാറ്റുണ്ടല്ലോ?
കണ്ണൻ്റെ അച്ഛൻ്റെ വാക്കുകളാണ്.
മകൻ്റെ വലിയ സ്വപ്നമാണ് ബാഡ്മിൻ്റെനിൽ വലിയ കളിക്കാരനാകണമെന്നത്. മലമുകളിലെ സാധാരണക്കാരനായ ഒരു കർഷകന് മകൻ കളിക്കുന്നത് ബാഡ്മിൻ്റെ നാണോ ഷട്ടിൽ കളിയാണോ എന്തൊന്നും അറിയില്ല.
നീ ജയിച്ചു വരും. നീ വെള്ളത്തൂവലിൻ്റെ അഭിമാനമായിരിക്കും… എന്നു പറയുന്ന നാട്ടുകാരുടെ ഈ വാക്കുകളാണ് ഈ കുടുംബത്തിൻ്റെ പ്രതീഷ
നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ പ്രസക്തഭാഗങ്ങളാണ്. മേൽ വിവരിച്ചത്. അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി . എയ്ഞ്ചലീനാ മേരി ആൻ്റെണി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടുക്കി ജില്ലയില കുടിയേറ്റ മേഖലയായ വെള്ളത്തൂവലിലെ ഒരു സാധാരണക്കാരൻ്റെ മകനാണ് കണ്ണൻ എന്നു വിളിക്കപ്പെടുന്ന നിധിൻ ബാബു. അവൻ്റെ ഏറ്റവും വലിയ സ്വപ്നമാണ് ബാഡ്മിൻ്റണിൽ വലിയ കളിക്കാരനാകുകയെന്നത്. അതിനായി നാടും വീടും അവനോടൊപ്പം ചേരുകയാണ്.
യുവനായകൻ മാത്യു തോമസ്സാണ് കണ്ണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും നമിതാ പ്രമോദുംമറ്റ് രണ്ടുപ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. പുതുമുഖം റിയാഷിബു വാണു നായിക. ഗുരു സോമസുന്ദരം, ജൂഡ് ആന്റെണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – അഖിലേഷ് ലതാ രാജ്.- ഡെൻസൺ ഡ്യൂറോം
ഗാനങ്ങൾ – മനു മഞ്ജിത്ത്.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – നിഖിൽ പ്രവീൺ-
എഡിറ്റിംഗ് – റെക്സൺ ജോസഫ്
കലാസംവിധാനം -ജോസഫ് തെല്ലിക്കൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു. & രഞ്ജിത്ത് മോഹൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പൗലോസ് കുറു മുറ്റം –
പ്രൊഡക്ഷൻ കൺടോള – നന്ദു പൊതുവാൾ-
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
.