ജയ്പുർ: രണ്ടര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 35 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതർ പറയുന്നത്.
read also: ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേന്ദ്രസഹായം ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു, പ്രതിഷേധ സായാഹ്നവുമായി ഡിവൈഎഫ്ഐ.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് നീരു എന്ന രണ്ടരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണത്. ജെ.സി.ബി. ഉപയോഗിച്ച് സമീപപ്രദേശങ്ങളിലെ മണ്ണ് നീക്കാൻ ആരംഭിച്ചിട്ടുണ്ട്.പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രദേശത്ത് ഇരുട്ടായതും മഴ പെയ്യുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.