ലഖ്നൗ: നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിൻ്റെ ദേഷ്യത്തില്‍ കുട്ടിയെ നിലത്തെറിഞ്ഞു പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് ഈ കൊടുംക്രൂരത. സംഭവത്തില്‍ പിതാവായ ബബ്‌ലു ദിവാകറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: പള്‍സര്‍ സുനിക്ക് ജയിലിന് മുന്നില്‍ പുഷ്പ വൃഷ്ടി: ജയ് വിളിയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍
ഞായറാഴ്ചയായിരുന്നു സംഭവം. ദിവാകറിന് ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുണ്ട്. എന്നാല്‍ ഭാര്യ മരിച്ചതോടെ ഇയാള്‍ പുനർവിവാഹം ചെയ്തു. രണ്ടാമത്തെ ഭാര്യയുടെ ആദ്യ കുട്ടിയും പെണ്ണായിരുന്നു. കഴിഞ്ഞ മാസമാണ് ഇവർക്ക് വീണ്ടുമൊരു പെണ്‍കുഞ്ഞ് ജനിച്ചത്. മുപ്പതുകാരനായ ദിവാകർ നാലാമത്തെ കുഞ്ഞും പെണ്ണായതില്‍ അസ്വസ്ഥനും രോഷാകുലനുമായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ വർമ പറഞ്ഞു.
മദ്യലഹരിയിലായിരുന്ന ദിവാകർ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭാര്യയുടെ മടിയില്‍ നിന്ന് തട്ടിയെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.