മുംബൈ: വ്യാജ വിലാസത്തില്‍ പാക് സ്വദേശികള്‍ക്ക് ബെംഗളൂരുവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മുംബൈയില്‍ നിന്നാണ് പോലീസ് യുപി സ്വദേശിയായ 55കാരനെ അറസ്റ്റ് ചെയ്തത്.
സമാനമായ രീതിയില്‍ അഞ്ച് പാക് കുടുംബങ്ങള്‍ക്ക് ഹിന്ദു പേരുകളില്‍ ഇന്ത്യയില്‍ താമസിക്കാനുള്ള സഹായമാണ് ഇയാള്‍ ചെയ്ത് നല്‍കിയിരുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാള്‍ പാക് കുടുംബങ്ങള്‍ക്ക് ഹിന്ദുപേരുകളില്‍ സ്ഥിര താമസത്തിനുള്ള സഹായങ്ങള്‍ നല്‍കിയത്.
ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ സെപ്തംബര്‍ 29ന് പിടിയിലായിരുന്നു. ചെന്നൈ അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ചെക്കിംഗില്‍ പിടിയിലായ രണ്ട് പേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് റാഷിദ് അലി സിദ്ദിഖി എന്ന 48കാരന്‍ ഭാര്യ 38കാരിയായ ആയിഷ, യുവതിയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവര്‍ പിടിയിലായത്.