ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു. പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുതിർന്ന ഡോക്ടർമാരുടെ രാജി. ഡോക്ടർമാർക്ക് പുറമെ അധ്യാപകരും രാജിവെച്ചു
read also : വി.എസിന്റെ മകൻ അരുണ്‍കുമാറിനെ ഐഎച്ച്‌ആര്‍ഡി ഡയറക്ടറാക്കാൻ യോഗ്യതകളില്‍ ഇളവ് വരുത്തി: പരാതി
ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലാണെന്നും സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ രാജി.