16 വര്‍ഷമായി 40കാരി ഭര്‍തൃവീട്ടുകാരുടെ തടവില്‍: അസ്ഥികൂടം പോലെ ശരീരം പോലീസ് രക്ഷപെടുത്തിയതിന് പിന്നാലെ ദാരുണാന്ത്യം
ഭോപ്പാല്‍ : 16 വര്‍ഷമായി ഭര്‍ത്താവിന്റെയും, ഭര്‍തൃവീട്ടുകാരുടെയും തടവില്‍ കഴിഞ്ഞിരുന്ന 40 കാരി മരിച്ചു . ബിഹാര്‍ ജഹാംഗിരാബാദ് സ്വദേശി റാണു സാഹുയാണ് മരിച്ചത് . ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരെ പോലീസ് രക്ഷപെടുത്തി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം.
പോലീസ് എത്തിയപ്പോള്‍ വീട്ടിനുള്ളിലെ തൂണില്‍ കെട്ടിയ നിലയിലായിരുന്നു റാണുവിനെ കണ്ടെത്തിയത് . 25 കിലോ മാത്രം ഭാരമുള്ള വെറും അസ്ഥികൂടത്തിനു തുല്യമായിരുന്നു ഇവരുടെ അവസ്ഥയെന്ന് പോലീസ് പറഞ്ഞു
അഞ്ച് ദിവസം മുമ്പ്, നേരിയ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും ഇന്നലെ രാത്രി വൈകി ആരോഗ്യനില പെട്ടെന്ന് വഷളാകുകയും പുലര്‍ച്ചെ മൂന്ന് മണിയോടെ മരിക്കുകയുമായിരുന്നു . 9 ദിവസത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ റാനുവിന് പോലീസിനോ തഹസില്‍ദാര്‍ക്കോ മൊഴി നല്‍കാന്‍ കഴിഞ്ഞില്ല. എങ്കിലും ഭര്‍ത്താവിനും , വീട്ടുകാര്‍ക്കുമെതിരെ നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു.