ഫ്രീസറില്‍ ഐസ് കട്ടപിടിക്കുകയാണോ ? പരിഹാരം ഒരു കഷ്ണം ഉരുളക്കിഴങ്ങ് മാത്രം



ഭക്ഷണ സാധനങ്ങളും പച്ചക്കറികളും പഴങ്ങളുമെല്ലാം സൂക്ഷിക്കാൻ എല്ലാവരും ആശ്രയിക്കുന്നത് ഫ്രിഡ്ജാണ്. ദീർഘനാള്‍ കേടാകാതെ സാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രിഡ്ജുകള്‍ക്ക് വീട്ടിൽ പ്രമുഖ സ്ഥാനവുമുണ്ട്. എന്നാൽ, പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഫ്രിഡ്ജിലെ ഫ്രീസറില്‍ അടിയ്ക്കടി ഐസ് കട്ടപിടിയ്ക്കുന്നത്. ഐസ് നിറഞ്ഞാല്‍ ഇതിലേക്ക് സാധനങ്ങള്‍ വയ്ക്കുക ബുദ്ധിമുട്ടാണ്. അതിനൊരു പരിഹാരം അടുക്കലിയിൽ തന്നെയുണ്ട്.

read also: സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ച സുഹൃത്തിനെ കൊലപ്പെടുത്തി 18കാരന്‍

ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഇതിനെ മുറിച്ചു ഒരു ഭാഗം എടുത്ത് നന്നായി അമർത്തിക്കൊടുക്കുക.   ഫ്രീസറിന്റെ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങ് ഉരച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ഫ്രീസറില്‍ അതിവേഗം ഐസ് കട്ടപിടിയ്ക്കില്ല.