‘ചിക്കുൻഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥ, എന്നിട്ടും ശോഭന അന്ന് നൃത്തം ചെയ്തു’: സൂര്യ കൃഷ്ണമൂർത്തി


മലയാളികളുടെ പ്രിയതാരമാണ് ശോഭന. നൃത്തത്തിൽ സജീവമായ ശോഭന സൂര്യ ഫെസ്റ്റിവലിൽ സ്ഥിരം സാന്നിധ്യമാണ്. ചിക്കുൻഗുനിയ വന്ന സമയത്ത് ആ വേദന സഹിച്ചു കൊണ്ട് സൂര്യ ഫെസ്റ്റിവലില്‍ ശോഭന നൃത്തം അവതരിപ്പിച്ചു എന്നു സൂര്യ കൃഷ്ണമൂർത്തി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ വെളിപ്പെടുത്തിയത് ശ്രദ്ധനേടുന്നു.

read also: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു: മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചു

സൂര്യ കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ,

’31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോള്‍. ചിക്കുൻഗുനിയ വന്ന സമയത്ത് ശോഭന സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചു. കാല് നിലത്ത് തൊടാൻ പോലും പറ്റില്ല, എവിടെ തൊട്ടാലും വേദന. അങ്ങനെയുള്ള അവസ്ഥയില്‍ അവർ തിരുവനന്തപുരത്തേക്ക് വന്നു. സൂര്യയില്‍ നൃത്തം അവതരിപ്പിച്ചു. ആ ഒരു പ്രോഗ്രാം ആണ് ഞാൻ കാണാത്തത്, കാരണം അവരുടെ കൂടെ നിന്ന് ഞാൻ വീശി കൊടുത്തു കൊണ്ടേയിരുന്നു.

എപ്പോള്‍ വേണമെങ്കിലും അവർ വീഴാം, ആ രീതിയിലായിരുന്നു അവസ്ഥ. നമ്മുക്കിത് നിർത്താമെന്ന് ഞാൻ ശോഭനയോട് പറഞ്ഞു. കാരണം, കാണുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത അത്ര വേദനയാണ്. നമ്മുക്കിത് നീട്ടി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. തീയതി മാറാൻ പാടില്ലെ”ന്നാണ് ശോഭന അന്ന് മറുപടി പറഞ്ഞത്.’- സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.