ആകാശത്തൊട്ടിലില്‍ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂര്‍ണമായും തലയോട്ടിയില്‍ നിന്ന് വേര്‍പ്പെട്ടു



ലഖ്നോ: ആകാശത്തൊട്ടിലില്‍ മുടി കുരുങ്ങിയതിനെ തുടർന്ന് 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേർപ്പെട്ടു. യു.പിയിലെ ഖന്നൗജില്‍ മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

read also:ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി: അദ്ധ്യാപകൻ പിടിയില്‍

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെണ്‍കുട്ടിയുടെ മുടി യന്ത്രത്തില്‍ കുടുങ്ങി. മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേർപ്പെട്ട് രക്തം വാർന്നൊഴുകി. ഉടൻ തന്നെ തൊട്ടില്‍ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു. കുട്ടിയെ കുടുംബാംഗങ്ങള്‍ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.