അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് മകൻ ഡോക്ടറുടെ കഴുത്തിന് കുത്തി : നില ഗുരുതരം


ചെന്നൈ : ചെന്നൈയിലെ ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു. അര്‍ബുദ രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ബാലാജിക്കാണ് കഴുത്തിന് കുത്തേറ്റത്.

കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് 25കാരനായ വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിഘ്‌നേഷിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.