7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായിക അധ്യാപകൻ അറസ്റ്റില്‍

Date:


ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായിക അധ്യാപകൻ അറസ്റ്റില്‍. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ എസ് എൻ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ ( 43) യാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വരികയായിരുന്നു സുരേഷ് കുമാർ. സ്കൂളില്‍ കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

read also: ജിഎസ്ടി അടക്കാമെന്ന് പറഞ്ഞ് നാലര ലക്ഷം രൂപ തട്ടി: യുവാവ് അറസ്റ്റില്‍

വിദ്യാർത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കള്‍ മാന്നാർ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ സുരേഷ് കുമാർ ഒളിവില്‍ പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related