കൊച്ചി : എറണാകുളത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തില്‍ വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന് (19) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.