17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

നാലു ജില്ലകളിൽ അതിശക്തമായ മഴ: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Date:


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ​ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്. കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. 25 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര പ്രദേശങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ബം​ഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 വരെയും ചില സന്ദർഭങ്ങളിൽ 55 കിലോമീറ്റർ വരെയും വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി, മാന്നാർ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ​ബം​ഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 25-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related