മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന്റെ കാറിന് നേരെ കല്ലേറ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തില്‍ അനില്‍ ദേശ്മുഖിന്റെ തലയ്ക്ക് പരുക്കേറ്റു.
തിരഞ്ഞെടപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവെ നാഗ്പൂരില്‍വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് എന്‍സിപി ആരോപിച്ചു.