സുക്മയിൽ പത്ത് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : ഇവരിൽ നിന്നും പിടിച്ചെടുത്തത് വൻ ആയുധ ശേഖരം


റായ്പൂർ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ
ഏറ്റുമുട്ടലില്‍ പത്ത് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു.

കൊരജ്ഗുഡ, ദന്തേസ്പുരം, ഭണ്ഡര്‍പദര്‍ എന്നീ സ്ഥലങ്ങളില്‍ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ സേന ഓപ്പറേഷന്‍ ആരംഭിച്ചത്. തുടർന്ന് ഭേജ്ജി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാട്ടില്‍ വച്ചാണ് നക്‌സലൈറ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വധിച്ചത്.

ഇവരിൽ നിന്നും ഇന്‍സാസ് റൈഫിള്‍, എകെ 47 റൈഫിള്‍, സെല്‍ഫ് ലോഡിങ് റൈഫിള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.