മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വന്‍കുതിപ്പുമായി ബിജെപി. ആകെയുള്ള 288 സീറ്റുകളിലും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യമാണ് ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം 64 സീറ്റുകളിലും ലീഡ് ചെയ്യുന്നു. സ്വതന്ത്രര്‍ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. അതേ സമയം ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം മുന്നിലെത്തി.
നിലവില്‍ 81 സീറ്റുകളിലെ 48ലും ഇന്ത്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. ബിജെപി നേതൃത്വത്തിലുള്ള മുന്നണി 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു.