വാരാണസി: പൊലീസുകാരന് ആൾക്കൂട്ട മർദ്ദനമേറ്റു. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മർദ്ദനമേറ്റത്. പൊലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ചതോടെ തടിച്ചുകൂടിയ ആളുകൾ പൊലീസുകാരനെ പൊതിരെ തല്ലി.
READ ALSO: അദാനിക്കെതിരെയുള്ള കൈക്കൂലി കേസ് : അന്വേഷണം വേണമെന്ന് സുപ്രീംകോടതിൽ ഹർജി
ഭാര്യയും മക്കളും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഈ സമയം ഇയാൾ യൂണിഫോം ധരിച്ചിട്ടുണ്ടായിരുന്നില്ല. താൻ പൊലീസുകാരനാണെന്നും കുടുംബത്തിന് മുന്നിലിട്ട് മർദ്ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആളുകൾ കൂട്ടാക്കിയില്ല. സമീപത്തെ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടിട്ടും മർദ്ദനം നിർത്തിയില്ല. തുടർന്ന്, കൂടുതൽ പൊലീസെത്തിയാണ് രക്ഷിച്ചത്.
രാജാതലാബ് സ്റ്റേഷനിലെ എസ്എച്ച്ഒയായ അജിത് വെർമ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി. അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.